//
6 മിനിറ്റ് വായിച്ചു

ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു,സി സി ടി വി ദൃശ്യം

കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ലൗ ഷോർ ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ യാത്രക്കാരി മേലെ ചൊവ്വ സ്‌റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വന്ന് ബസ്സിൽ തളർന്നു വീഴുകയായിരുന്നു.ഉടൻ തന്നെ ബസ്സ് ജീവനക്കാർ മറ്റു സ്‌റ്റോപ്പുകളിലൊന്നും നിർത്താതെ നേരേ വാരം സി .എച്ച്.സെന്റർ ഹോസ്പിറ്റലിലേക്ക് എത്തുകയും ജീവനക്കാരും മറ്റ് യാത്രക്കാരും കൂടാതെ അതുവഴി വന്ന ഫയർഫോഴ്സിന്റെ റസ്ക്യൂ ടീമും ചേർന്ന് സി എച്ച്. ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും അവശനിലയിലായ യാത്രക്കാരിക്ക് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം പിന്നീട്  വിദഗ്ദ്ധ ചികിത്സക്കായ് ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ലൗ ഷോർ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version