//
7 മിനിറ്റ് വായിച്ചു

മുടി വിറ്റ് തിരുപ്പതി ക്ഷേത്രത്തിന് പ്രതിവർഷവരുമാനം 150 കോടി; പ്രതിഫലം തുച്ഛമെന്ന് ബാർബർമാർ

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്ത്  ബാർബർമാർക്കിടയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെതിരെ വൻ പ്രതിഷേധം. ബാർബർമാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകളോളം ഭക്തർക്ക് തല മുണ്ഡനം  ചെയ്യാനായില്ല. ഭക്തരുടെ തല മുണ്ഡനം ചെയ്തു ലഭിക്കുന്ന മുടി വിറ്റ് തിരുപ്പതി ക്ഷേത്രം 150 കോടി രൂപ വാർഷിക വരുമാനം നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവിടുത്തെ ബാർബർമാരുടെ ജീവിതം ഇപ്പോഴും ശോചനീയാവസ്ഥയിലാണ്. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന മുടി ലേലം ചെയ്ത് ക്ഷേത്രത്തിന് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സേവനങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു.
വിജിലൻസ് ഉദ്യോഗസ്ഥർ പെട്ടെന്നെത്തി റെയ്ഡ് നടത്തുകയായിരുന്നെന്ന് ബാർബർമാർ പറഞ്ഞു. സ്ത്രീകളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവരെ പരിശോധിച്ചു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും തിരിച്ചറിയൽ കാർഡുകളും ബലം പ്രയോഗിച്ച് പിടിച്ചെടുത്തതായും ബാർബർമാർ ആരോപിച്ചു. ജീവനക്കാർ തങ്ങളെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അധിക്ഷേപിച്ചതായും അവർ പറഞ്ഞു. സ്വകാര്യ ലോക്കറിന്റെ താക്കോൽ നൽകിയാൽ ഫോൺ ലഭിക്കുമെന്ന് വിജിലൻസ് ജീവനക്കാർ അറിയിച്ചതായും ബാർബർമാർ കൂട്ടിച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version