ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും. ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാറും സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കൂടിക്കാഴ്ച നടത്തി. അതേസമയം സിപിഐഎം – കോൺഗ്രസ് സഹകരണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സഹകരണത്തിന് സിപിഐഎം ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതിന് പിന്നാലെയാണ് സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്നത്. അഗർത്തലയിലെ സിപിഐഎം സംസ്ഥാന സമിതി ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് ഭട്ടാചാര്യ, മറ്റ് ഇടതുനേതാക്കളും പങ്കെടുത്തു. പ്രാഥമിക ചർച്ചകൾ മാത്രമാണ് ആരംഭിച്ചതെന്നും ഇടതുനേതാക്കൾ ഉൾപ്പെട്ട സമിതി രൂപീകരിച്ചുകൊണ്ട് അന്തിമ തീരുമാനം എടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.