///
6 മിനിറ്റ് വായിച്ചു

ചരിത്രസ്മരണയില്‍ ഇന്ന് ലോക തൊഴിലാളി ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാർവദേശീയ തൊഴിലാളി ദിനം.

തൊഴിലാളികളേയും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണി എടുക്കേണ്ടി വന്നിരുന്നു അവർക്ക്. ഒടുവിൽ തൊഴിലാളികൾ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം ചുരുക്കണം എന്നതായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിനം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്ക് നേർക്ക് ആരോ ബോംബ് എറിഞ്ഞു. പിന്നീട് പൊലീസ് തുടർച്ചയായി വെടിയുതിർത്തു. നിരവധി തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിനറെ ആദരസൂചകമായി 1894 ൽ അന്നത്തെ പ്രസിഡന്റ് ക്‌ളീവ്‌ലൻഡ് മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version