തിരുവനന്തപുരം | രാജ്യത്ത് തക്കാളി വില കുതിച്ച് ഉയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107 – 110ലേക്ക് ഉയർന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതൽ 60 രൂപ ആയിരുന്നു തക്കാളിയുടെ ചില്ലറ വില.
ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലക്ക് കാരണം. ഇനിയും വില ഉയരും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. ഇതര സംസ്ഥാനത്തെ മഴയാണ് പ്രധാന പ്രശ്നം. കനത്ത മഴയാണ് തമിഴ്‌നാട്ടിൽ. ഉത്പാദനം കുറഞ്ഞതും വില വർധനക്ക് ഇടയാക്കിയിട്ടുണ്ട്. മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ട് ഉണ്ടെങ്കിലും തക്കാളി വിലയാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.