രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരും സംരംഭകരും പങ്കെടുത്ത ഇരിക്കൂര്‍ മൗണ്ടെയിന് ടൂറിസം നിക്ഷേപക സംഗമം മലബാറില്‍ ടൂറിസം വികസനത്തിന് മുതല്‍കൂട്ടാവും. 400 കോടി രൂപയിലധികം നിക്ഷേപക സാധ്യതയാണ് നിക്ഷേപക സംഗമത്തിലൂടെ ഉണ്ടാവാന്‍ പോകുന്നത്. 50 ലേറെ പുതിയ സംരഭങ്ങളും ഉണ്ടാവും.
നിക്ഷേപക സെമിനാര്‍ കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്തു. സജിവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ടി.എം ചെയര്മാന് ബേബി മാത്യു സോമതീരം മുഖ്യാതിഥി ആയിരുന്നു. പി.ടി. മാത്യു, അജിത്ത് രാമവര്‍മ്മ, ബേബി തോലാനി തുടങ്ങിയവര്‍ സംസാരിച്ചു.
ടൂറിസം നിക്ഷപക സംഗമം മന്ത്രി പി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ എന്നത് ടൂറിസം രംഗത്ത് ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വര്‍ക്ക് ഫ്രം കേരള പദ്ധതിയാണ് ടൂറിസം മേഖലയില്‍ ഇനി വരാനിരിക്കുന്നതെന്നും അതിന് ഏറ്റവും ഉപയോജനപ്രദമായ മേഖലയാണ് ഇരിക്കൂറെന്നും അദ്ദേഹം പറഞ്ഞു.
പൈതല്‍മല വിഹാര റിസോര്‍ട്ടില്‍ നടന്ന സെമിനാറില്‍ വിവിധ മേഖലകളിലായി നാനൂറോളം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു.
ഇരിക്കൂറിന്റെ വിശിഷ്ടമായ പ്രകൃതി ഭംഗിയും കാലാവസ്ഥയും മറ്റു വിഭവങ്ങളും വിനിയോഗിച്ച് മികച്ച ടൂറിസം വികസങ്ങൾ നടത്താൻ സാധിക്കുമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. മൗണ്ട്ടൻ ടൂറിസം, ഹെൽത്ത് ടൂറിസം ടെക്ക് ടൂറിസം, അഡ്വൻചർ ടൂറിസം, വാട്ടർ ടൂറിസം,ഫാം ടൂറിസം,റിസോർട്ടുകൾ, വെൽനെസ് സെന്ററുകൾ,ഇക്കോ ഫ്രണ്ട്ലി കോട്ടേജുകൾ തുടങ്ങിയ മേഖലകളിലായി പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങൾ ഇരിക്കുറിന്റെ മുഖഛായ തന്നെ മറ്റുമെന്ന് പ്രതീക്ഷയുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം.എൽ. എ കൂട്ടിചേർത്തു. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖരൻ ഐ.എ.എസ്,ഡി.എഫ്.ഓ പി. കാർത്തിക്ക്, ടെസ്സി ഇമ്മാനുവൽ, വി.പി. മോഹനൻ, നസിയത്ത് ടീച്ചർ, ടി.സി. പ്രിയ, പി.ടി. മാത്യു, അജിത് വര്‍മ തുടങ്ങിയവർ സംസാരിച്ചു.
കോടികളുടെ നിക്ഷേപം ലക്ഷ്യമിട്ട് ഇരിക്കൂരില്‍ ടൂറിസം നിക്ഷേപക സംഗമം
Image Slide 3
Image Slide 3