/
5 മിനിറ്റ് വായിച്ചു

‘കള്ള് ചെത്താൻ കയറി, ദേഹാസ്വാസ്ഥ്യം’; തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

തളിപ്പറമ്പ്∙ കള്ള് ചെത്താൻ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന എത്തി രക്ഷിച്ചു.കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം .പറശ്ശിനിക്കടവ് നണിയൂരിന് സമീപം കള്ള് ചെത്താൻ കയറിയ ചെറുപഴശ്ശിയിലെ കെ.ഷിബു (39) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന  35 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയത്. ഇത് കണ്ട് 2 തൊഴിലാളികൾ തെങ്ങിന് മുകളിൽ കയറി ഷിബുവിനെ താഴെ വീഴാതെ കെട്ടി നിർത്തിയ ശേഷം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഫിലിപ്പ് മാത്യു, കെ.വി.സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനയാണ് ഷിബുവിനെ താഴെയിറക്കിയത് .അഗ്നി രക്ഷാ സേനയിലെ അംഗങ്ങളായ പി.വി. ഗിരീഷ്, കെ.വി. അനൂപ്, കെ.പി.ഉമേഷ് എന്നിവർ തെങ്ങിൽ കയറി ഷിബുവിനെ സേനയുടെ രക്ഷാവലയിൽ കയറ്റി താഴെ ഇറക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version