/
5 മിനിറ്റ് വായിച്ചു

ജിഎസ്‌ടി നിരക്ക് വർധന: ജൂലൈ 27 മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധത്തിലേക്ക്

ജി എസ് ടി നിരക്കുകളിൽ വരുത്തിയ പുതിയ മാറ്റത്തെ തുടർന്ന് വ്യാപാരികൾ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ജിഎസ്ടി പരിഷ്കരണത്തിനെതിരെ സമരത്തിലേക്ക് കടക്കുന്നത്. ജൂലൈ 27 ാം തിയതി സംസ്ഥാനത്തെ ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. ജി എസ് ടി യിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജിഎസ്‌ടി കൗണ്‍സിലിന്റെ 47-ാം യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്‌ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 2022 ജൂലൈ 18 പ്രാബല്യത്തില്‍ വന്നു. ഒരു രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡിന്റെയോ, സാധനങ്ങള്‍ക്കു ജിഎസ്‌ടി ചുമത്തുന്നതിന്  കോടതിയില്‍ നിയമപരമായി അവകാശപ്പെടാവുന്ന ബ്രാന്‍ഡിന്റെയോ, നിര്‍ദിഷ്ട ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്‌ടി ചുമത്തുന്നതില്‍ നിന്ന്, ‘മുന്‍കൂട്ടി പായ്ക്ക് ചെയ്ത് ലേബല്‍ ചെയ്ത’ സാധനങ്ങള്‍ക്കു ജിഎസ്‌ടി  ചുമത്തുന്നതിലേക്കാണു മാറ്റം വന്നിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!