/
4 മിനിറ്റ് വായിച്ചു

ഗതാഗത നിയന്ത്രണം

തലശ്ശേരി | തലശ്ശേരിയിൽ നാളെ ഞായറാഴ്ച പകൽ 2 മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.

വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും വഴി മാറി  കൂത്തുപറമ്പ് – പൂക്കോട് – പാനൂർ വഴി – കുഞ്ഞിപള്ളിയിലേക്കും, തിരിച്ച് കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി മോന്താൽ പാനൂർ – പൂക്കോട് വഴി ചാലയിലേക്കും തിരിച്ചു വിടേണ്ടതാണ്.

കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും വീനസ് ജംഗ്ഷൻ, കുയ്യാലി, സംഗമം ജംഗ്ഷൻ, എൻ സി സി റോഡ് വഴി പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരണമെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version