തിരുവനന്തപുരം: ഗവർണർക്കെതിരേ ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് ഇന്ന്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കും. ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജ്ഭവൻ മാർച്ച് മാറും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ത ലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവന് ഒരുക്കിയിട്ടുള്ളത്നേതൃത്വം ഇടതുമുന്നണിക്ക് എങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവൻ മാർച്ച്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ.