/
6 മിനിറ്റ് വായിച്ചു

വെള്ളം വാങ്ങാൻ പ്ലാറ്റ്ഫോമിലിറങ്ങി; തിരികെ കയറുമ്പോൾ കാൽ വഴുതി ട്രാക്കിൽ വീണ യുവതിക്ക് ദാരുണാന്ത്യം

ട്രെയിൻ യാത്രക്കിടെ വെള്ളം വാങ്ങാൻ പ്ലാറ്റ്ഫോമിലിറങ്ങി തിരികെ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതി മരിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെയാണ് മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) മരിച്ചത്.  കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ഇവർ. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങി.  എന്നാൽ തിരിച്ചെത്തും മുമ്പേ ‌ട്രെയിൻ എടുത്തു. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ വീഴുകയായിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version