/
9 മിനിറ്റ് വായിച്ചു

മദ്യപിച്ച് ലേഡീസ് കോച്ചില്‍ കയറിയയാളെ ചോദ്യം ചെയ്തു; മലയാളി വനിതാ കോണ്‍സ്റ്റബിളിന് വെട്ടേറ്റു

മലയാളി വനിതാ കോണ്‍സ്റ്റബിളിനെ ട്രയിനിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര പുറമേരിയിലെ എന്‍എന്‍ ആശിര്‍വയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയില്‍ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം.മദ്യപിച്ച് ട്രെയിനിലെ ലേഡീസ് കോച്ചില്‍ കയറിയ ആളാണ് അക്രമത്തിന് പിന്നില്‍.സംഭവസമയത്ത് സബര്‍ബന്‍ ട്രെയിനില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിര്‍വ.

ബീച്ച് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിനുമുന്‍പേ മദ്യലഹരിയിലുളള യുവാവ് ലേഡീസ് കോച്ചില്‍ കയറുകയായിരുന്നു. ഇയാളെ കണ്ട ഉടനെ കോച്ചിലുണ്ടായിരുന്ന സ്ത്രീകള്‍ ബഹളമുണ്ടാക്കുകയും ഇയാളോട് ഇറങ്ങിപ്പോകാനാവശ്യപ്പെടുകയും ചെയ്തു. ഈ ബഹളം കേട്ടെത്തിയ ആശിര്‍വയും ഇയാളോട് പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു.

ട്രെയിനില്‍നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതനായ യുവാവ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആശിര്‍വയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒറ്റവെട്ടില്‍ തന്നെ കഴുത്തിലും നെഞ്ചിലും ആഴത്തിലുളള മുറിവേറ്റു. ഈ സമയം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍നിന്നും നീങ്ങിയിരുന്നു.യുവാവ് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെ ആശിര്‍വ പ്ലാറ്റ്‌ഫോമിലേക്ക് ചാടി.തുടര്‍ന്ന് ആശിര്‍വയെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശിര്‍വ ട്രെയിനിനുപുറത്ത് ചാടിയതോടെ അക്രമിയും ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version