/
10 മിനിറ്റ് വായിച്ചു

പാത ഇരട്ടിപ്പിക്കൽ; ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ട്രെയിൻ ഗതാഗത നിയന്ത്രണം

ചിങ്ങവനം – ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് ട്രെയിൽ നിയന്ത്രണം. ഒരാഴ്ചത്തേക്കാണ് 21 ട്രെയിനുകൾ റദ്ദാക്കിയത്. പുതിയ റെയിൽ പാതയിൽ തിങ്കളാഴ്ച സ്പീഡ് ട്രയൽ നടത്തും. കോട്ടയം വഴിയുളള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. 28നു വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. വേണാട്, ജനശതാബ്ദി, പരശുറാം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് അടക്കം 21 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ, സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് നിലവിൽ നടക്കുന്നത്.

പൂർണ്ണമായും റദ്ദാക്കിയവ

1.മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ 16649 മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ് സർവിസ്.

2. മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ 16650 നാഗർകോവിൽ ജങ്ഷൻ-മംഗലാപുരം സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്.

3.മേയ് 21, 23, 24, 26, 27, 28 തീയതികളിൽ 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്.

4.മേയ് 22, 23, 25, 26, 27 തീയതികളിൽ 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്.

5.മേയ് 24, 25, 26, 27, 28 തീയതികളിൽ 16301 ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്.

6.മേയ് 24, 25, 26, 27, 28 തീയതികളിൽ 16302 തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട്.

7.മേയ് 23, 24, 25, 26, 27 തീയതികളിൽ 12623 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മെയിൽ.

8.മേയ് 24, 25, 26, 27, 28 തീയതികളിൽ 12624 തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ ഡെയ്‌ലി മെയിൽ.

9.മേയ് 24, 25, 26, 27, 28 തീയതികളിൽ 16525 കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസ്.

10.മേയ് 24, 25, 26, 27, 28 തീയതികളിൽ 16526 കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്.

11.മേയ് 27ന് 16791 തിരുനെൽവേലി ജങ്ഷൻ-പാലക്കാട് ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്.

12.മേയ് 28ന് 16792 പാലക്കാട് ജങ്ഷൻ-തിരുനെൽവേലി ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version