കണ്ണൂർ ജില്ലയിലെ സഹകരണ സംഘം ഭാരവാഹികൾക്ക് പാട്യം പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിശീലനത്തിന്റെ മൂന്നാം ദിവസം കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ വി അജയകുമാർ അധ്യക്ഷയായി. പി കെ ബൈജു സ്വാഗതം പറഞ്ഞു.ഐസിഎം ഡയരക്ടർ എം. വി. ശശികുമാർ, എസ്. പി. കൃഷ്ണരാജ്, വി എൻ ബാബു, എം വി ജയൻ എന്നിവർ ക്ലാസെടുത്തു. വ്യാഴാഴ്ച ഇന്റസ്ട്രിയൽ മേഖലയിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുള്ള പരിശീലനം നടക്കും. വെള്ളിയാഴ്ച വരെയാണ് പരിശീലന പരിപാടി.