//
13 മിനിറ്റ് വായിച്ചു

സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പരിശീലനം ജൂൺ 12 ന് കണ്ണൂരിൽ 

സാഹസിക ടൂറിസം മേഖലയിൽ നിലവിൽ  പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം  തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് നടക്കും.കയാക്കിങ്ങ് പോലുള്ള ജലസാഹസിക പരിപാടികൾ, ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ട്രക്കിംഗ്, ഹൈക്കിംഗ്, സൈക്ലിംഗ് ടൂറുകൾ, സിപ്പ് ലൈൻ , ഹൈ റോപ്സ് കോഴ്സുകൾ, റോക്ക് ക്ലൈംമ്പിഗ്, ആർട്ടിഫിഷ്യൽ വാൾ ക്ലൈംബിംഗ്, സാഹസിക യാത്രകൾ, ബോട്ട് വാട്ടർ സ്പോർട്സ് റൈഡുകൾ, പാരാസെയ്ലിംഗ്, വാട്ടർ സ്കൈയിംഗ്, ജെറ്റ് സ്കീ, പേഴ്സണൽ വാട്ടർക്രാഫ്റ്റ്, വിൻഡ്സർഫിംഗ്, ഡിങ്കി സെയിലിംഗ്, കനോയിംഗ്, സ്കൂബ ഡൈവിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, ബാംബൂ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, ഹാൻഡ് ഗ്ലൈഡിംഗ് തുടങ്ങിയവയുടെ അനുമതി സംബന്ധിച്ച് വിശദമായ ക്ളാസ്സ്  ഉണ്ടാകും.

കേരള മാരി ടൈം ബോർഡിൽ നിന്ന് ലഭിക്കേണ്ട ലൈസൻസുകൾ സംബന്ധിച്ച് ഉള്ള വിവരങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈഫ് സേവിങ് ടെക്നിക്ക് പോലെ സാഹസിക വിനോദ സഞ്ചാര പരിപാടികൾക്കു അത്യാവശ്യമായ പരിശീലന പരിപാടികളെ കുറിച്ചുള്ള അവബോധമുണ്ടാക്കാനും ക്ലാസ്സ് ലക്ഷ്യമിടുന്നു.കൂടാതെ വാട്ടർ ടൂറിസമായി ബന്ധപ്പെട്ട് ബോട്ടുകൾ അടക്കമുള്ളവയിൽ ഉപയോഗിക്കേണ്ട  വിവിധ തരം  ലൈഫ് ജാക്കറ്റുകളുടെയും ജീവൻ രക്ഷാ ഉപാധികളുടെയും വിവരങ്ങൾ ക്ലാസ്സിൽ ലഭ്യമാകും.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിൽ ഗോവയിൽ പ്രവർത്തിച്ച് വരുന്ന  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്‌പോർട്സ് , സംസ്ഥാനത്ത് സാഹസിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്ഥാപനമായ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി , ഹൗസ്ബോട്ടുകൾ  ഉൾപ്പെടെയുള്ളവയുടെ അനുമതി നൽകേണ്ട  കേരള മാരിടൈം ബോർഡ് കൂടാതെ  കോസ്റ്റൽ പോലീസ് എന്നിവരുടെ ക്‌ളാസ്സ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പരിശീലനം. dtpckannur.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയോ , ഡിടിപിസി ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീ. കൂടുതൽ വിവരങ്ങൾക്ക് 0497 2706336 ,9447524545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
https://www.dtpckannur.com/tourism-entrepreneur-training

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version