/
5 മിനിറ്റ് വായിച്ചു

മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ ശ്രമം; അറസ്റ്റ്

തിരുവനന്തപുരം> തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാന്‍ വന്നതിനിടെയായിരുന്നു ട്രാന്‍സ്‌ജെന്ററുടെ അക്രമം.

പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍ നിന്നും പിടിച്ച് വലിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ മുറുകെ പിടിച്ചതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ടയില്‍ വച്ചാണ് സംഭവം.

ആളുകള്‍ കൂടുന്നതിനിടെ പ്രതി ഒാടി രക്ഷപ്പെട്ടു. ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!