തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന. തുർക്കിയിലും സിറിയയിലുമായി അനുഭവപ്പെട്ട ഭൂചലനത്തില്‍ 110ഓളം പേരാണ് കൊല്ലപ്പെട്ടത്. സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലായി 119പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികള്‍ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്.തുര്‍ക്കിയിലെ അവശ്യ സര്‍വ്വീസ് സേനയുടെ കണക്കുകള്‍ അനുസരിച്ച് 76 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ അനുഭവപ്പെട്ട ഭൂകമ്പമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളുമാി മഞ്ഞില്‍ നില്‍ക്കുന്ന പരിഭ്രാന്തരായ തുര്‍ക്കിയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഭൂകമ്പത്തിന്‍റെ തീവ്രതയാണ് 7.4 എന്നാണ് തുര്‍ക്കിയിലെ എഎഫ്എഡി അവശ്യ സേന വിശദമാക്കുന്നത്.