മട്ടന്നൂര്‍: മട്ടന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 20 ഓളം പേര്‍ ചികിത്സ തേടി. നഗരത്തിലെ ജ്യൂസ് കോര്‍ണര്‍ എന്ന സ്ഥാപനത്തില്‍നിന്ന് ജ്യൂസ് കുടിച്ചവരാണ് മട്ടന്നൂരിലും ഇരിട്ടിയിലുമുള്ള ആശുപത്രികളില്‍ ചികിത്സ തേടിയത്.വ്യാഴാഴ്ച കോക്ടയില്‍ കുടിച്ചവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മട്ടന്നൂര്‍, ഉരുവച്ചാല്‍, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ നിരവധി പേരാണ് ചികിത്സ തേടിയത്.പനി, ഛര്‍ദി, വയറിളക്കം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മിക്കവാറും ആളുകളും ആശുപത്രികളില്‍ എത്തിയത്. മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയവരെല്ലാം ഒരേ കടയില്‍നിന്ന് കോക്ടയില്‍ കുടിച്ച കാര്യം പറഞ്ഞപ്പോഴാണ് വിഷബാധ ഏറ്റാതാകാമെന്ന് മനസ്സിലായത്.ഇതിനിടെ ഉരുവച്ചാലിലും ഇരിട്ടിയിലുമുള്ള ആശുപത്രികളിലും ഇതേ കടയില്‍നിന്ന് കോക്ടയില്‍ കുടിച്ചവര്‍ ചികിത്സ തേടി. സംഭവത്തെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗമെത്തി സാമ്ബിള്‍ ശേഖരിച്ചശേഷം കട പൂട്ടിച്ചു. സാധനങ്ങള്‍ പരിശോധനക്കയച്ചു. ഫുഡ് സേഫ്റ്റി വിഭാഗവും സ്ഥാപനത്തിലെത്തി പരിശോധന നടത്തി.