/
4 മിനിറ്റ് വായിച്ചു

ട്വിറ്ററിന്റെ കിളിപോയി; പേരും: ഇനി ‘എക്‌സ് ’

കലിഫോര്‍ണിയ> മൈക്രോ ബ്ലോ​ഗിങ് സൈറ്റായ ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X)എന്ന് അറിയപ്പെടുമെന്ന്  കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോ​ഗോയായിരുന്ന  നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോ​ഗോയ്‌ക്ക് പകരം ഡോ​ഗ്‌കോയിന്‍ ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലക്കുരുവിയുടെ ചിത്രം  ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും  ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version