/
4 മിനിറ്റ് വായിച്ചു

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പഴയങ്ങാടി: കെ.എസ്. ടി.പി.റോഡിൽ എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം കാറും ടൂറിസ്റ്റ്ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടം .പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൊല്ലൂർ മുകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ്  വടകരയിലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.ബസിലുണ്ടായിരുന്ന  എം.അജയകുമാർ ,കാർ ഡ്രൈവർ മനോജ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. ബസിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്.പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version