/
9 മിനിറ്റ് വായിച്ചു

166 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പെരിന്തൽമണ്ണ > കാറിൽ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പൊലീസിൻറെ പിടിയിൽ. വയനാട്, ചെർപ്പുളശ്ശേരി സ്വദേശികളാണ് പിടിയിലായത്. ആഡംബരകാറിൽ ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 166 കിലോഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. വയനാട് മുട്ടിൽ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് ഷാഫി (34), ചെർപ്പുളശ്ശേരി കൈലിയാട്  സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.

പെരിന്തൽമണ്ണ  സി ഐ എ പ്രേംജിത്ത്, എസ് ഐ  ഷിജോ സി തങ്കച്ചൻ  എന്നിവരടങ്ങുന്ന സംഘം പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ വള്ളുവനാട് സ്കൂളിന് സമീപം വച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. കാറിനുള്ളിൽ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്. കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ കഞ്ചാവു കടത്തി വരുന്നതായുള്ള രഹസ്യവിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്.

ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ  നിന്നും ആഡംബരകാറുകളിലും ചരക്കു ലോറികളിലും വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ  വൻതോതിൽ വിൽപ്പന നടത്തുന്ന മൊത്തവിൽപ്പന സംഘത്തിലെ ചില കണ്ണികളെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാർ, സി ഐ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇത്തരത്തിലുള്ള സംഘത്തിലെ ഏജൻറുമാരെ  രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ്  കഞ്ചാവുകടത്തുസംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version