/
4 മിനിറ്റ് വായിച്ചു

അങ്കമാലി അത്താണിയിൽ പിക്കപ്പ്‌ വാൻ ഇടിച്ച്‌ രണ്ട്‌ സ്‌ത്രീകൾ മരിച്ചു

അങ്കമാലി > അങ്കമാലി അത്താണി ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് കാൽനട ‍യാത്രികരായ രണ്ടു സ്ത്രീകൾ മരിച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശികളായ തൈവളപ്പിൽ വീട്ടിൽ ഷീബ സതീശൻ (50), വല്ലത്തുകാരൻ വീട്ടിൽ മറിയാമ്മ (52) എന്നിവരാണ് മരിച്ചത്.

അത്താണി കാംകോ കമ്പനിയിലെ കാൻ്റീൻ തൊഴിലാളികളാണ് രണ്ടുപേരും. കാംകോക്ക് സമീപമുള്ള യുടേണിൽ തിങ്കളാഴ്‌ച രാവിലെ ഏഴിനായിരുന്നു അപകടം.

കമ്പനിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തുള്ള വീട്ടിൽ നിന്ന് കാൽ നടയായി പോകുമ്പോഴാണ് തമിഴ്‌നാട്ടിൽ നിന്ന് മെഡിസിനുമായി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. അങ്കമാലി അഗ്നി രക്ഷസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version