കേരള സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും വില വർധനവിനുമെതിരെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അത്താഴക്കുന്ന് നിന്ന് ആരംഭിച്ച് പദയാത്ര കക്കാട് ടൗണിൽ സമാപിച്ചു . പദയാത്ര അത്താഴക്കുന്നിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് .ജാഥാ ലീഡർമാരായ സി.കെ. വിനോദ് , കെ.പി. എസലിം എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മണീശൻ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, അഹമ്മദ് മാണിയൂർ, സി. മോഹനൻ, പി.പി. മഹമ്മൂദ്, എൻ.എ. ഗഫൂർ, കെ. മഹമ്മൂദ്, കെ. മോഹനൻ, നസീർ അത്താഴക്കുന്ന്, ബി. കരിം, വി.സി. മഹറൂഫ്, ആശ രാജീവൻ, നാവത്ത് പുരുഷോത്തമൻ, കൗൺസിലർമാരായ പനയൻ ഉഷ, എം. ശകുന്തള, സി. സുനിഷ, പി. കൗലത്ത്, കാവ്യ ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.