/
4 മിനിറ്റ് വായിച്ചു

യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കില്ല

യുക്രൈനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം ഇന്ത്യന്‍ യൂണിവഴ്‌സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്.സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version