11 മിനിറ്റ് വായിച്ചു

ഹാൻവീവിൽ യൂണിയനുകളെ ചർച്ചക്ക് വിളിക്കണം -എ.ഐ.ടി.യു.സി

ഹാൻവീവിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാനേജ്മെൻറ് അടിയന്തരമായി യൂണിയനുകളെ ചർച്ചക്ക് വിളിക്കണമെന്ന് കെ.എസ്.എച്ച്.ഡി.സി ലേബർ യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. പുതിയ ചെയർമാനും എം.ഡിയും ചുമതല ഏറ്റെടുത്തശേഷവും അവരുടെ മുമ്പാകെയും യൂണിയൻ ഡിമാന്‍റുകൾ സമർപ്പിക്കുകയും യൂണിയൻ മാനേജ്മെന്‍റ്​ ചർച്ചകൾ നടക്കുകയും ചെയ്തിട്ടുണ്ട് .എന്നാൽ മാനേജ്‌മന്‍റ്​ പരിഹരിക്കേണ്ടുന്ന കാര്യങ്ങൾ പോലും പലതും പരിഹരിച്ചിട്ടില്ല .കഴിഞ്ഞ ദിവസം അവിടെ നടന്ന സമരവുമായി ബന്ധപ്പെട്ട് യൂണിയന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതികരണങ്ങൾ വന്നിട്ടുണ്ട് . ചില കാര്യങ്ങൾ പരിഹരിച്ചതായി മാനേജ്മെന്‍റ്​ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷം ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല .
സീനിയോറിറ്റി പരിഗണിക്കാതെ പേക്കർമാർക്ക് സെയിൽസ് അസിസ്റ്റന്‍റ്​ ആയി പ്രമോഷൻ നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അത് പരിഹരിച്ചിട്ടില്ല . നിയമാനുസൃതമായി 150ഓളം തൊഴിലാളി കൾക്ക് ലഭിക്കേണ്ടുന്ന മിനിമം ബോണസ് കുടിശ്ശിക പ്രശ്നം ഇപ്പോൾ ലേബർ കോടതിയിൽ എത്തിയിരിക്കുന്നു. ചിറക്കൽ പ്രോസസ്​സിങ്​ യൂണിറ്റിലെ തൊഴിലാളികളുടെ വർഷങ്ങൾ ആയുള്ള ഗ്രേഡ് ഇൻക്രിമെന്‍റ്​ ആനുകൂല്യം ഇനിയും നൽകിയിട്ടില്ല .
ഹാൻവീവിൽ നടപ്പിലാക്കിയിട്ടുള്ള ഹാൻവീവ് വെൽഫെയർ ഫണ്ടിലെ ആനുകുല്യം വിതരണം ചെയ്യുന്നതിൽ മാനേജ്മെൻറ് അലംഭാവം ഏറെപ്രകടമാണ് .മേൽ കാര്യങ്ങളെല്ലാം ചെയ്യേണ്ടത് ഹാൻവീവ് ഓഫീസും മാനേജ്മെന്‍റുമാണ് അല്ലാതെ സംസ്ഥാന സർക്കാർ അല്ല. പലവട്ടം ഇക്കാര്യം മാനേജ്മെന്‍റിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമായില്ല. അടിയന്തിരമായും യൂണിയൻ യോഗം വിളിച്ചു ചേർത്തു പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് എ.ഐ..ടി.യു.സി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version