//
8 മിനിറ്റ് വായിച്ചു

വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല

പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല. ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക ലഭിച്ചത്.’സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്’ പരീക്ഷ എഴുതിയാവര്‍ക്കാണ് ഉത്തര സൂചിക ലഭിച്ചത്.പരീക്ഷയില്‍ ഉത്തരങ്ങള്‍ ലഭിച്ചതോടെ പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ മടങ്ങുകയും ചെയ്തു. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണെന്നാണ് വിവരം.ചോദ്യം പേപ്പറിനൊപ്പം ചോദ്യം തയ്യാറാക്കുന്ന അധ്യാപകന്‍ ഉത്തരസൂചികയും സര്‍വകലാശാലയ്ക്ക് അയച്ചുകൊടുക്കും.എന്നാല്‍ പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിന്റ് നല്‍കിയത്.മൂല്യനിര്‍ണയത്തിനായി പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ഉത്തരക്കടലാസിനൊപ്പം എത്തിയത് ഉത്തരസൂചികയായിരുന്നു. ചോദ്യപേപ്പര്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ അധ്യാപകന് എതിരെ നടപടിയെടുക്കാനോ സര്‍വകലാശാല തയ്യാറായിട്ടില്ല.കണ്ണൂര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ഈ വര്‍ഷവും ആവര്‍ത്തിച്ചത് വിവാദമായിരിക്കെയാണ് കേരള സര്‍വകലാശാലയില്‍ ഉത്തരസൂചിക നല്‍കി പരീക്ഷ എഴുതിച്ചത് പുറത്തുവന്നത്. സംഭവത്തില്‍ ഇതുവരെ സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version