//
4 മിനിറ്റ് വായിച്ചു

അജ്ഞാതൻ മരിച്ച നിലയിൽ

വളപട്ടണം | റെയിൽവെ സ്റ്റേഷന് സമീപമുള്ള കാട്ടിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിട്ടുണ്ട്.

കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച ഉച്ചയോടെ ആണ് കണ്ടത്. ആളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വളപട്ടണം പോലീസ് അന്വേഷിക്കുന്നു. മുതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക് മാറ്റി.

172 സെൻ്റിമീറ്റർ ഉയരമുണ്ട്. മുടി അൽപം നീട്ടി വളർത്തിയ നിലയിലാണ്. വെള്ള കള്ളികളുള്ള ഫുൾ കൈ ഷർട്ടും വെള്ള മുണ്ടുമാണ് വസ്ത്രം. കാക്കി നിറമുള്ള ട്രൗസറും ധരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനിൽ ബന്ധപ്പടുക.

ഫോൺ: 04972778100, 9497987205

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!