കണ്ണൂർ കോർപ്പറേഷൻ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവൽക്കരണം പദ്ധതിയുടെ ഡി പി ആർ കൗൺസിൽ അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. കണ്ണൂർ നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിന് മൂന്നും ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്. ഗാന്ധി സർക്കിൾ പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ , പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷൻ സൂര്യ സിൽക്സ് പഴയ മേയറുടെ ബംഗ്ലാവ് വരെയുള്ള പ്രവർത്തിയുടെ ഡി പി ആർ തയ്യാറായി വരുന്നതായും മേയർ അറിയിച്ചു. ഡി പി ആർ തയ്യാറാക്കുന്നതിന് മുൻകൈ എടുത്ത മേയറെ കൗൺസിൽ പ്രത്യകം അഭിനന്ദിച്ചു. മാലിന്യ സംസ്കരണത്തിനു വേണ്ടി കോർപ്പറേഷന് പുതുതായി വാഹനം വാങ്ങുന്നതിനും തീരുമാനിച്ചു. കോർപ്പറേഷൻ്റെ 2023 – 24 വാർഷത്തെ വാർഷിക ധനകാര്യ പത്രികകക്ക് കൗൺസിൽ അംഗീകാരം നൽകി.
ചർച്ചയിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി കെ രാഗേഷ്, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ എന്നിവർ സംസാരിച്ചു കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, സാബിറ ടീച്ചർ, പി.പി. പ്രദീപൻ, കുഞ്ഞമ്പു, പി.കെ അൻവർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെയും കോർപ്പറേഷൻ ജീവനക്കാരായ പ്രീത, മഹ്റൂഫ് എന്നിവരുടെയും നിര്യാണത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തുകയും തുടർന്ന് മൗനമാചരിക്കുകയും ചെയ്തു.