//
5 മിനിറ്റ് വായിച്ചു

റേഷൻ കടകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണം: അഡ്വ.അബ്ദുൽ കരീംചേലേരി

ഡേറ്റാ സെൻ്ററിലെ തകരാർ മൂലം കഴിഞ്ഞ അഞ്ച് ദിവസമായി മുടങ്ങി കിടക്കുന്ന കേരളത്തിലെ റേഷൻ വിതരണം പൂർവ്വ രൂപത്തിലാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി. ഇ പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം നടത്താൻ കഴിയാതെ വന്നതോടെ ഇന്നലെ ഭക്ഷ്യമന്ത്രി ഇടപെടുകയും തകരാറുകൾ പരിഹരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സോഫ്റ്റ് വെയർ തകരാറിലാവുകയും റേഷൻ വിതരണം സ്തംഭിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി റേഷൻ വിതരണം മുടങ്ങി കിടക്കുന്നത് മൂലം പ്രയാസത്തിലായ ഉപഭോക്താക്കളും റേഷൻ വ്യാപാരികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയുമാണ്.ഇത്തരം സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി അടിയന്തര നടപടി സ്വീകരിച്ച് റേഷൻ വിതരണം പുനരാരംഭിക്കണമെന്ന് അഡ്വ.അബ്ദുൽ കരീംചേലേരി ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version