കണ്ണൂര്‍: ഇടത് എംഎല്‍എ പി.വി. അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന് ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്, സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, മേഖലാ സെക്രട്ടറി കെ.പി. അരുണ്‍ മാസ്റ്റര്‍, എ.പി. പത്മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഡ്വ. വി. രത്നാകരന്, അഡ്വ. ശ്രീധരപ്പൊതുവാള്, എ.പി. ഗംഗാധരന്, ടി.സി. മനോജ് കുമാര്‍, സി.പി. സംഗീത, രാജന് പുതുക്കുടി, അരുൺ കൈതപ്രം, റീന മനോഹരന്, വിജയൻ വട്ടിപ്രം തുടങ്ങിയവര്‍ നേതൃത്വം നൽകി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു എളക്കുഴി സ്വാഗതവും എം. ആര്. സുരേഷ് നന്ദിയും പറഞ്ഞു.