11 മിനിറ്റ് വായിച്ചു

വിമാനത്തിനുള്ളിലെ പ്രതിഷേധം; സി.പി.എം നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് വി ഡി സതീശൻ

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതുകൊണ്ടാണ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സി.പി.എം നേതാക്കളാണ്. അതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞതും കത്തിച്ചതും പ്രവര്‍ത്തകരെ ആക്രമിച്ചതും. പൊലീസ് മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടയുടെ കണ്ണ് തകര്‍ന്നു. നൂറിലധികം പ്രവര്‍ത്തകര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. കെ.പി.സി.സി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സി.പി.എം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരെ കേസെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു .

സി പിഐഎമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകി.കേരളത്തിൽ ഇതിൻറെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തിൻറെ ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. അതിൻറെ ഭാഗമായാണ് ഇ പി ജയരാജൻ മൊഴി മാറ്റിയത്. സി പി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പാർട്ടിയുടെ തലപ്പത്ത്‌ ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോകണോയെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികൾ പറഞ്ഞത്. ചെറുപ്പക്കാർ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയാൻ ആദ്യമായി തീരുമാനമെടുത്തത് സി പി ഐഎം ആണ്. ബസ് കത്തിക്കാം, ട്രെയിൻ ആക്രമിക്കാം, ഫ്ലൈറ്റിൽ പ്രതിഷേധം പാടില്ല എന്നാണ് സി പി ഐഎം നിലപാടെന്നും വി ഡി സതീശൻ പരിഹസിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!