പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് വി മുരളീധരന് ആവര്‍ത്തിക്കുന്നത്. അപലപിക്കലല്ല അക്രമം ഒഴിവാക്കലാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജോലി അക്രമം ഒഴിവാക്കലാണ്. മുഖ്യമന്ത്രി അക്രമത്തിനു എല്ലാ സാഹചര്യവും ഒരുക്കി നല്‍കിയിട്ട് ഇന്നലെ വാ തുറന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി ഒന്നും അറിയാത്തത് പോലെയാണ് സംസാരിക്കുന്നത്. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. വി മുരളീധരന് പറഞ്ഞു.
പിഎഫ്ഐ നിരോധനത്തില്‍ ഉചിതമായ സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് വി മുരളീധരന് അറിയിച്ചു. ആഭ്യന്തര വകുപ്പിന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.