കോഴിക്കോട് വടകരയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന് (40) ആണ് മരിച്ചത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്ഐ മര്‍ദ്ദിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. മര്‍ദ്ദനമേറ്റ സജീവന് കുഴഞ്ഞുവീണു എന്നും, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.