കണ്ണൂർ :വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ് . വളപട്ടണം റെയിൽവേ പാലത്തിലൂടെ നടന്നുപോവുകയായിരുന്ന പൊയ്തും കടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് അബദ്ധത്തിൽ പുഴയിൽ വീണത് . വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് ഉടൻ സംഭവ സ്ഥലത്തെത്തുകയും ഇയാളെ രക്ഷപ്പെടുത്തി വളപട്ടണം ബോട്ട് ജെട്ടിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകുകയും ചെയ്തു . തുടർന്ന് ആംബുലൻസിൽ കണ്ണൂർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി . റെസ്ക്യൂ സംഘത്തിൽ അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ് ഐ കൃഷ്ണൻ, എ എസ് ഐ പുരുഷോത്തമൻ,സി പി ഒ പ്രവീൺ
കോസ്റ്റൽ വാർഡന്മാരായ അതുൽ,നിതിൻ,ഫമീസ് ബോട്ട് സ്രാങ്ക് അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
കോസ്റ്റൽ വാർഡന്മാരായ അതുൽ,നിതിൻ,ഫമീസ് ബോട്ട് സ്രാങ്ക് അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.