രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസായി കേരളത്തിന്റെ വന്ദേഭാരത് ട്രെയിന്‍. തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടില്‍ ഇരട്ടിയിലധികം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെയാണ് ഒക്യുപെന്‍സി റേറ്റില്‍ വന്ദേഭാരത് ഒന്നാമതെത്തിയത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 203 ശതമാനവും ആകെ ഒക്യുപെന്‍സി റേറ്റ് 215മാണ്. ആറ് ദിവസത്തെ മാത്രം ടിക്കറ്റ് കളക്ഷന്‍ 2 .70 കോടിയായെന്നും റെയില്‍വേ അറിയിച്ചു.
കോയമ്പത്തൂര്‍-ചെന്നൈ വന്ദേഭാരതും സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് എസ്‌ക്പ്രസുമാണ് കേരളത്തിന് പിറകില്‍ ഒക്യുപെന്‍സി റേറ്റിങ്ങില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹി-അജ്‌മേര്‍ റൂട്ടും ബിലാസ്പുര്‍-നാഗ്പുര്‍ റൂട്ടും ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ വന്ദേഭാരതിന് ഒക്യുപെന്‍സി റേറ്റ് വളരെ കുറവാണ്. യഥാക്രമം 48 ഉം 52ഉം ശതമാനമാണ് ഇവിടങ്ങളിലെ റേറ്റ്.