//
3 മിനിറ്റ് വായിച്ചു

ശ്രീകണ്ഠപുരം കോട്ടൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു

ശ്രീകണ്ഠപുരം:കോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ക്ഷേത്രത്തിൻ്റെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിതുറന്ന് പണം കവർന്നു.സാധന സാമഗ്രികൾ വാരിവലിച്ച് താഴെക്കിട്ടു.ചുറ്റമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അകത്തെ രണ്ട് ഭണ്ഡാരങ്ങളും പുറത്ത് സ്ഥാപിച്ച ഒരു ഭണ്ഡാരത്തിന്റെയും പൂട്ട് പൊളിച്ച് പണം കവർന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് കവർച്ച നടന്നത് കണ്ടത് .തുടർന്ന് ശ്രീകണ്ഠാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version