/
10 മിനിറ്റ് വായിച്ചു

കേരളത്തിൽ മോദിയുടെ നിഴൽ ഭരണമെന്ന് വി.ഡി സതീശൻ

സംസ്ഥാനത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.പി പൊലീസിനെ നാണിപ്പിക്കും വിധമാണ് കേരളാ പൊലീസിന്റെ പ്രവർത്തനം. മോഫിയക്ക് നീതി ലഭിക്കാൻ സമരം ചെയ്ത പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് നടപടി ബി.ജെ.പിയുടെ അതേ മാതൃകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലേത് മോദിയുടെ നിഴൽ ഭരണമോ?
കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ പൊലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പൊലീസിന്റെ പ്രവർത്തനം. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥി മോഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പൊലിസിന്റെ നടപടി ബി.ജെ.പി സർക്കാരുകളുടെ അതേ മാതൃകയിലാണ്. സമരത്തിൽ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അവരിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പൊലീസിൽ ആർ.എസ്.എസ് സെൽ ഉണ്ടെന്നതിന് തെളിവാണ്. പിണറായി വിജയൻ സർക്കാർ തീവ്ര വലതുപക്ഷ സർക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നത്. ഗാർഹിക പീഡനവും പൊലീസിന്റെ നിസംഗതയും കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടിയുടെ കുടുംബത്തിന് നീതിതേടി സമരം നടത്തിയവർക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് കേവലമായ രാഷ്ട്രീയ പകപോക്കലായി കാണാൻ കഴിയില്ല. ആലുവ സമരത്തെ വർഗീയവത്കരിക്കാൻ സി.പിഎമ്മും പൊലീസും നടത്തുന്ന ശ്രമം അപലപനീയമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version