ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ടൈഫോയ്ഡിനുള്ള വാക്സിൻ സർക്കാർ ആശുപത്രികളില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പുറത്തുനിന്ന് വാങ്ങുന്ന മരുന്നാണ് കുത്തിവെക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ 220 രൂപയാണ് വില. ഇത് ജീവനക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.