സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ വര്‍ധനവ്. തക്കാളി വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇന്ന് വില പല കടകളിലും 100 രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെയാണ് ഇത്തരത്തില്‍ വില കൂടിയത്. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ വഴുതന 50 രൂപയായി.കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ധനവും പച്ചക്കറി വില വര്‍ധിക്കുന്നതിന് കാരണമായി. പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്.ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറിക്കും പഴങ്ങള്‍ക്കും വില കൂടിയപ്പോള്‍ സവാളയുടെ വിലക്കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസമായി.