//
13 മിനിറ്റ് വായിച്ചു

‘പുതിയ മന്ത്രിമാര്‍ക്ക് പ്രാഗത്ഭ്യം തെളിയിക്കാന്‍ ഇടതുമുന്നണിയില്‍ അവസരമില്ല’; ശൈലജയുടെ മികവിലേക്ക് വീണ എത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി

എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മികച്ച തീരുമാനമെന്ന് എസ്എന്‍ഡിപി യോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഗോവിന്ദന്‍ മാസ്റ്റര്‍ വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.പുതിയ മന്ത്രിമാര്‍ക്ക് പ്രാഗത്ഭ്യം തെളിയിക്കാനുളള അവസരം ഇടതുമുന്നണിയില്‍ ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ഭാവിയില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. സജി ചെറിയാന്‍ കൊള്ളാവുന്ന മന്ത്രിയായിരുന്നുവെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിനെക്കുറിച്ച് സംസ്ഥാനത്ത് പരക്കെ ആക്ഷേപങ്ങളുയരുന്നതായും കഴിഞ്ഞ മന്ത്രിസഭയിലെ കെകെ ശൈലജയുടെ മികവിലേക്ക് വീണാ ജോര്‍ജ് എത്തിയിട്ടില്ലെന്നും വെളളാപ്പളളി വിമര്‍ശിച്ചു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിന് എതിരാണ്. കുട്ടികളെ ഒന്നിച്ചിരുത്തുന്നത് സംസ്‌കാരം നശിക്കാന്‍ കാരണമാവും.എന്നാല്‍ സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുന്നത് കൊണ്ടാണ് ജെന്‍ഡര്‍ നൂട്രല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രിസ്ത്യന്‍ കോളേജുകളിലും മുസ്ലിം കോളേജുകളിലും ചെന്നാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ച് ഒന്നിച്ച് ബെഞ്ചിലും ഡെസ്‌കിലും പുറത്ത് ഇരിക്കുന്നത് കാണാന്‍ പറ്റില്ല. പക്ഷെ എന്‍എസ്എസ്-എസ്എന്‍ഡിപി കോളേജുകളിലും അരാജകത്വമാണ്. ഇത് രക്ഷാകര്‍ത്താക്കളെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇതിനെല്ലാം ഇരയാവുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ശരിയല്ല. അത് ഭാരതസംസ്‌കാരത്തിന് എതിരാണ്. ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തില്‍ കുട്ടികളെ ഒന്നായി ഇരുത്തുന്നത് ശരിയല്ല. സംസ്‌കാരവും കുടുംബവും അച്ഛനും അമ്മമാരും തമ്മിലുള്ള ബന്ധവുമെല്ലാം ഇതിലൂടെ നശിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version