/
8 മിനിറ്റ് വായിച്ചു

‘കൈക്കൂലി വാങ്ങുന്നത് ഗൂഗിൾ പേ വഴി’;സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തി.സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 53 ആർ ടി ഒ-ജെആർ ടി ഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

കൈക്കൂലി ഓൺലൈനിൽ വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തി.കോട്ടയം ആർ ടി ഓഫീസിൽ നടന്ന പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആർ ടി ഓഫീസിൽ ഗൂഗിൾ പേ വഴി 97000 പലപ്പോഴായി ഏജന്റുമാർ നൽകിയിട്ടുള്ളതായും ചങ്ങനാശ്ശേരി ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേ വഴി 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർ ടി ഓഫിസിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൌണ്ടിലേയ്ക്ക് വിവിധ ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാരിൽ നിന്നും 15,790 രൂപ നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ എല്ലാം തന്നെ വരും ദിവസങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!