//
14 മിനിറ്റ് വായിച്ചു

‘കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി’; വിജയ് ബാബുവിന്റ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. അതിനാല്‍ വിദേശത്താണെന്ന് കാണിച്ച് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും അഡീഷ്ണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. എന്നാല്‍ അധികരേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപഹര്‍ജിയില്‍ ദുബായിലാണെന്ന വിവരം പറയുന്നുണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില നില്‍ക്കുമെന്നായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം.സിനിമാ ഷൂട്ടിങ്ങിനായി ഏപ്രില്‍ 22ന് ഗോവയില്‍ എത്തി. പിന്നീട് ഗോള്‍ഡന്‍ വിസയ്ക്കായി 24ന് ദുബായിലേക്ക് പോയെന്നുമാണ് വിജയ് ബാബു പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞിട്ടില്ലെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് അറിഞ്ഞതിന് ശേഷമാണ് കടന്നുകളഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.ഏപ്രില്‍ 19നാണ് നടിയുടെ അമ്മയെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യപേക്ഷ കൊല്ലത്തെ മേല്‍വിലാസത്തിലാണ് നല്‍കയിരിക്കുന്നത്. വിദേശത്ത് പോയതിനെ കുറിച്ചും എന്ന് തിരിച്ച് വരുമെന്നതിനെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദുബായിലാണെന്ന് പറഞ്ഞ് ഉപഹര്‍ജി ഫയല്‍ ചെയ്തത് പിന്നീടാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ ഉറച്ച് നിന്നു.ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കാമെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വാദം പറയാനും കോടതി ആവശ്യപ്പെട്ടു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും നടിയുടെ ആരോപണം തെറ്റാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു.ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന ദിവസത്തിന് ശേഷവും നടി വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്ക് ഉദ്ഘാടനത്തിന് എത്തിയിരുന്നതായും അഭിഭാഷകന്‍ വാദിച്ചു. ജാമ്യാപേക്ഷ എതിര്‍ത്ത് നടിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.തിങ്കളാഴ്ച മടങ്ങി എത്തുമെന്ന് വിജയ് ബാബു അറയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം തുടരും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!