പൊങ്കല്‍ റിലീസായെത്തിയ ദളപതി വിജയ് ചിത്രം വാരിസ് ബോക്സ് ഓഫീസില്‍ കളക്ഷന്‍ കുതിപ്പ് തുടരുന്നു. നിര്‍മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സിനിമ ഇതിനോടകം 210 കോടി രൂപ ലോകമെമ്പാടുമായി കളക്ട് ചെയ്തിട്ടുണ്ട്. ഏഴ് ദിവസം കൊണ്ടാണ് വാരിസ് ഈ നേട്ടം സ്വന്തമാക്കിയത്.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ വാരിസുഡു സൂപ്പർഹിറ്റായി മാറി. 20 കോടിയാണ് തെലുങ്ക് പതിപ്പ് നേടിയത്. ഈ വർഷം 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് വാരിസ്. ഹിന്ദി പതിപ്പിന്റെ അഞ്ച് ദിവസത്തെ കല്കഷൻ 5 കോടിയാണ്.ഇന്ത്യയില്‍ നിന്ന് ആദ്യത്തെ 5 ദിവസം കൊണ്ട് ഏകദേശം 100 കോടിയോളമാണ് ചിത്രം നേടിയത്. അതില്‍ 65 കോടിയോളം രൂപ തമിഴ്നാട് നിന്ന് മാത്രമാണ്. ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 35 കോടിയോളമാണ് വാരിസ് നേടിയത്.
ആദ്യ അഞ്ച് ദിവസത്തില്‍ വിദേശത്തുനിന്ന് വാരിസ് നേടിയത് ഏകദേശം അറുപത് കോടി രൂപയോളമാണ്. ഏതായാലും ബോക്സ് ഓഫീസില്‍ വമ്പന്‍ നേട്ടമാണ് ഈ വിജയ് ചിത്രം നേടിയത്.