6 മിനിറ്റ് വായിച്ചു

വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു ഇനി ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള യാത്ര

ബെംഗളുരു | ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. വിക്രം ലാന്‍ഡറിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18നാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ ചന്ദ്രൻ്റെ ഉപരിതലം ലക്ഷ്യമാക്കിയുള്ള യാത്ര തുടരും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മാസങ്ങളോ വര്‍ഷങ്ങളോ തുടരും. ഇതിലെ ഷേപ്പ് എന്ന് ഉപകരണം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള സ്‌പെക്ട്രോസ്‌കോപ്പിക്ക് പഠനം ഉള്‍പ്പടെയുള്ള വിവിധ ശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

ജൂലായ് 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് എല്‍വിഎം-3 റോക്കറ്റിലാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version