/
4 മിനിറ്റ് വായിച്ചു

ജില്ലാ ആശുപത്രിയിൽ രാത്രി 9 മുതൽ രാവിലെ 6 വരെ സന്ദർശകർക്ക് പ്രവേശനമില്ല

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ രാത്രി 9 മുതൽ രാവിലെ 6 സന്ദർശകർക്ക് പ്രവേശനമില്ല. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പകൽ സമയങ്ങളിൽ നിലവിലുള്ള സന്ദർശന സമയം തുടരും.

ഏച്ചൂരിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന് ചില പത്ര, ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സർക്കാർ നിർദ്ദേശിച്ച സമയത്തേ പോസ്റ്റ്മോർട്ടം നടത്താനാകു. ആശുപത്രിക്ക് അവധിപ്പുണ്ടാക്കുന്ന രീതിയിൽ വാർത്ത നൽകിയത് അപലപനീയമാണ്.

സ്പോർട്സ് സ്കൂളിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ നൽകിയ സേവനത്തെ യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. സൂപ്രണ്ട് ഡോ എം. കെ. ഷാജ് സ്വാഗതം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version