/
8 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം; വിഴിഞ്ഞം സമരം പിൻവലിച്ചു

വിഴിഞ്ഞം സമരം പിൻവലിച്ചതായി സമരസമിതി. മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. 138 – ാം ദിവസമാണ്‌ സമരം ഒത്തുതീർപ്പായത്‌. പോർട്ട്‌ നിർമിക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക്‌ ശേഷം പറഞ്ഞു. വാടകക്ക്​​ പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പ്‌ നൽകിയതായും സമരസമിതി പറഞ്ഞു.
വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷക സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 8000 രൂപ വാടകയായി നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതിൽ അദാനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സർക്കാരിനെ അറിയിച്ചത്. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര വ്യക്തമാക്കി.

140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കലാപത്തിലേക്ക്പോകാതിരിക്കാൻ ലത്തീൻ സഭ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും യൂജിൻ പെരേര പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version