കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പലെത്തുമ്പോൾ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തതിൽ പ്രതിഷേധിച്ചും ഉമ്മൻ ചാണ്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെള്ളിയാഴ്ച്ച കണ്ണൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.
ജൂലൈ 12 ന് വൈകുന്നേരം 5 മണിക്ക് കാൽടെക്സിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിക്കും.