//
6 മിനിറ്റ് വായിച്ചു

‘എല്‍ഡിഎഫിനായി വോട്ടഭ്യര്‍ഥന’; വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കി ആംആദ്മി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി ആംആദ്മി പാര്‍ട്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന ഫോണ്‍ കോളുകളില്‍ വിശദീകരണവുമായി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്. ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും ആംആദ്മിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇത്തരം പ്രചാരണമെന്നും പി സി സിറിയക് വിശദീകരിച്ചു. പ്രീ റെക്കോര്‍ഡഡ് ഫോണ്‍ കോളുകളാണ് പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ എല്ലാ രാഷ്ട്രീയ മര്യാദകളും ധാര്‍മ്മികതയും ലംഘിക്കുന്ന പ്രവര്‍ത്തിയാണിത്.ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയേയും പിന്തുണക്കില്ലെന്ന നിലപാടാണ് ആപ്പിനെന്നും അത് പ്രഖ്യാപിച്ചു കഴിഞ്ഞെന്നും പി സി സിറിയക് കൂട്ടിചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പ്രചരിപ്പിച്ച വ്യാജ വീഡിയോ കേസില്‍ ഫേസ്ബുക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദൃശ്യസമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തവരെ കുറിച്ചുള്ള വിവരമാണ് ഫേസ്ബുക്കിനോട് പൊലീസ് ആവശ്യപ്പെട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version