/
3 മിനിറ്റ് വായിച്ചു

വഖഫ് നിയമന വിവാദം; കോഴിക്കോട് ബീച്ചില്‍ മുസ്‌ലിം ലീഗ് മഹാറാലി

വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി ഇന്ന്. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിലാണ് പൊതുസമ്മേളനം നടക്കുക. വഖഫ് വിഷയത്തിലെ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ പ്രവർത്തകരോട് സമ്മേളനത്തിനെത്താൻ ലീഗ് നീർദേശം നൽകിയിട്ടുണ്ട്. സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗിന്റെ പ്രധാന നേതാക്കള്‍ യോഗത്തിൽ സംസാരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!