/
9 മിനിറ്റ് വായിച്ചു

വഖഫ് നിയമനം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്

വഖഫ് നിയമന വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. സമരത്തിന്റെ രണ്ടാം ഘട്ടം വരുന്ന മൂന്നാം തീയതി ചേരാനിരിക്കുന്ന ലീഗ് നേതൃയോഗം തീരുമാനിക്കും. സമസ്തയ്ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ തുടര്‍നടപടി ഇല്ലാത്തതടക്കം വിഷയങ്ങള്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ലീഗ് ഉന്നയിക്കും. സ്വന്തം നിലയ്ക്ക് തന്നെ രണ്ടാംഘട്ട പ്രതിഷേധങ്ങളും നയിക്കാനാണ് ലീഗിന്റെ തീരുമാനം.കോഴിക്കോട് സംഘടിപ്പിച്ച ഒന്നാംഘട്ട വഖഫ് സംരക്ഷണ റാലി വലിയ വിജയമായാണ് മുസ്ലിം ലീഗ് കണക്കാക്കുന്നത്. അടുത്ത പ്രതിഷേധം ഏത് രീതിയിലാക്കണം എന്നതടക്കം യോഗത്തില്‍ തീരുമാനിക്കും.

സമസ്തയുടെ തീരുമാനങ്ങളെ കുറിച്ച് പറയാനാകില്ലെന്നും അവര്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പ് ഏത് തരത്തിലാണെന്ന് അറിയില്ലെന്നും മുസ്ലിം ലീഗ് നേതാവ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ ലീഗ് പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിയതാണ്. വഖഫ് ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ തീരുമാനമെന്നും കെപിഎ മജീദ്  പറഞ്ഞു.വഖഫ് വിഷയത്തിലെ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനാണ് ലീഗ് തീരുമാനം. അതേസമയം വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version